ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 11ന് കൊടിയേറും.

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 11ന് കൊടിയേറും. 10 നാൾ നീണ്ടുനിൽക്കുന്ന തുരുവുത്സവത്തിന് ഫെബ്രുവരി 20ന് കൊടിയിറങ്ങും. പ്രസിദ്ധമായ ഏഴരപ്പൊന്നാന 18ന്, രണ്ടാം ഉത്സവം (12-ാം തീയതി) മുതൽ ഒൻപതാം ഉത്സവം (19ന്) വരെ രാവിലെ എട്ടുമുതൽ 11 വരെ ശീവേലി എഴുന്നെള്ളിപ്പ്, പഞ്ചാരിമേളം എന്നിവ നടക്കും. ശീവേലിക്ക് ശേഷം ഉച്ചപൂജ മുതൽ തങ്ക അങ്കി തിരുവാഭരണം ചാർത്തി ദർശനം. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചുമുതൽ ഒൻപതുവരെ സേവയ്ക്ക് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, വേലകളി, കുളത്തിൽവേല, നാദസ്വര സേവ എന്നീ ചടങ്ങുകളും നടക്കും.രണ്ട് (12ന്), എട്ട് (18ന്), ഒൻപത് (19ന്) ഉത്സവ ദിവസങ്ങളിൽ അത്താഴ ശീവേലിക്ക് ശേഷം ശ്രീഭൂതബലി നടക്കും. രണ്ടാം ഉത്സവത്തിന് രാത്രി 12ന് കൊടികീഴിൽ വിളക്ക്. അഞ്ചാം ഉത്സവ (15ന്) ദിവസം വൈകിട്ട് മുതലാണ് വലിയ തങ്കത്തിടമ്പ് എഴുന്നള്ളിക്കുന്നത്. എട്ടാം ഉത്സവം രാത്രി 11 മുതൽ ആസ്ഥാനമണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശനം, വലിയകാണിക്ക എന്നിവ നടക്കും. പുലർച്ചെ രണ്ടുമുതലാണ് വലിയവിളക്ക്. ഒൻപതാം ഉത്സവ ദിവസം രാത്രി 12ന് മൈതാനത്തെ പള്ളിനായാട്ട് നടക്കും.ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 12 മണിക്കാണ് ആറാട്ടിനുപുറപ്പാട് നടക്കുക. സന്ധ്യയ്ക്ക് പേരൂർക്കാവിൽ ആചാരപരമായ സ്വീകരണം നൽകും. രാത്രി ഒൻപതു മണിയോടെ മീനച്ചിലാറ്റിലെ പേരൂർ പൂവത്തുമൂട് കടവിലാണ് തിരുആറാട്ട് .പുലർച്ചെ മൂന്നുമണിയോടെ പാലാ – ഏറ്റുമാനൂർ റോഡിലെ ആറാട്ട് എതിരേൽപ്പ് മണ്ഡപത്തിൽ ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെ ആറാട്ട് എതിരേൽപ്പ് . നാലുമണിയോടെ അകത്തെഴുന്നള്ളിച്ച് അഞ്ചുമണിയോടുകൂടി കൊടിയിറക്ക് നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*