പാമ്പാടി റബ്കോയിൽ തൊഴിലാളി സമരം.

സഹകരണ സ്ഥാപനമായ കോട്ടയം പാമ്പാടിയിലെ റബ്കോയിൽ തൊഴിലാളി സമരം.

കഴിഞ്ഞ 76 ദിവസമായി ശബളം മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് പൂർണ്ണമായും ജോലി ബഹിഷ്കരിച്ചുകൊണ്ട് തൊഴിലാളികൾ സമരം ആരംഭിച്ചിരിക്കുന്നത്.റബ്‌കോയിലെ ഏക അംഗീകൃത തൊഴിലാളി സംഘടനയായ സിഐടിയു നേതൃത്വത്തിലാണ് തൊഴിലാളികൾ പണിമുടക്ക് സമരം ആരംഭിച്ചിരിക്കുന്നത്.

തുടർന്ന് ഫാക്ടറി കവാടത്തിൽ കുത്തിയിരുന്ന തൊഴിലാളികൾ കങ്ങഴ പൂതക്കുഴി റോഡും ഉപരോധിച്ചു.ശമ്പളം മുടങ്ങിയത് ചൂണ്ടിക്കാട്ടി നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

എന്നാൽ ഇതിന് ശേഷവും നടപടികൾ സ്വീകരിക്കുവാൻ തയ്യാറായിട്ടില്ലെന്ന് സ്ത്രീകൾ അടക്കമുള്ള സമരക്കാർ ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*