എൽ.ഡി.എഫിൽ ജോസ്. കെ.മാണിയും കൂട്ടരും അസംതൃപ്തരാണെന്നും യു. ഡി.എഫി ലേക്ക് മടങ്ങി വ രാൻ അവർക്ക് ആഗ്രഹമു ണ്ടെങ്കിൽ അവരെ സ്വാഗ തം ചെയ്യുന്നുവെന്നും അ ക്കാര്യം ചർച്ച ചെയ്യുമെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ.
നിലവിൽ കോട്ടയം ലോക് സഭാ സീറ്റ് കേരളാ കോൺ ഗ്രസ്സിന്റേതാണ്. ഇത്തവണ സീറ്റ് നൽകുന്നത് സംബന് ധിച്ച് ചർച്ചകളിലൂടെ തീരു മാനിക്കും.ജനുവരി 25 ന് ലോക്‌സഭാ സീറ്റുകൾ സംബന്ധിച്ച് ചർ ച്ച ആരംഭിക്കും.കൂടുതൽ സീറ്റുകൾ വേണ മെന്ന മുസ്ലീം ലീഗിന്റെ ആവ ശ്യം ചർച്ച ചെയ്യുമെന്നും ഹ സ്സൻ പറഞ്ഞു.
അയോദ്ധ്യ രാമക്ഷേത്രം വിഷയത്തിൽ കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കിയെന്നും, ഇക്കാര്യത്തിൽ എൻ.എസ്സ്.എസ്സിന്റെ അഭിപ്രായം അവരുടേത് മാത്രമാണെന്നും ഹസ്സൻ വ്യക്തമാ ക്കി.

Be the first to comment