അഭയകേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ; പ്രതികളുടെ ജാമ്യത്തിനെതിരെ അപ്പീല്‍ ഉടൻ ഫയല്‍ ചെയ്യാൻ സിബിഐയ്ക്ക് നിര്‍ദേശം.
സിസ്റ്റര്‍ അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ജാമ്യത്തിനെതിരെ അപ്പീല്‍ ഉടൻ ഫയല്‍ ചെയ്യാൻ സിബിഐക്ക് നിര്‍ദേശം.പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച ഫാദര്‍ തോമസ് കോട്ടൂരിനും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച സിസ്റ്റര്‍ സെഫിക്കും ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.ഇത് റദ്ദാക്കാൻ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കാനാണ് സി.ബി.ഐ ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജാമ്യം നല്‍കിയത് നിയമ വിരുദ്ധമാണെന്നും അതിനെതിരെ സി.ബി.ഐ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് 2023 നവംബര്‍ 16-ന് പ്രധാനമന്ത്രിക്കും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറി എസ് രാധാ ചൗഹാൻ ഐ.എ.എസ്സിനും ആക്ഷൻ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോൻ പുത്തൻപുരയ്ക്കല്‍ പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് ഇടപെടലുണ്ടായിരിക്കുന്നത്.ഇക്കാര്യം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറി പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

Be the first to comment