മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ലെന്ന് കെ.മുരളീധരന്‍ എം.പി.

മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ലെന്ന് കെ.മുരളീധരന്‍ എം.പി. തൃശ്ശൂരിൽ ബിജെപി വയ്ക്കുന്ന പ്രതീക്ഷ വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. പലരും പരിപാടിയ്ക്ക് പോയത് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് എന്നും അത് ബി.ജെ.പി വോട്ട് അല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിളിച്ചാലും കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ വിളിച്ചാലും പ്രമുഖര്‍ സമ്മേളനത്തിനും റാലിക്കും വരും. അത് വോട്ടാകില്ല. ഇടക്കിടെ ബിജെപി സ്വർണ്ണക്കടത്ത് പിണറായിയെ ഓർമ്മിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.ശോഭനയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം. ആരെയൊക്കെ അണിനിരത്തിയാലും ബി.ജെ.പിക്ക് സീറ്റ് കിട്ടില്ല. തൃശ്ശൂർ എടുത്ത് കൊണ്ടുപോയാൽ നമ്മളെങ്ങനെ തൃശ്ശൂരിൽ പോകും. വല്ലാതെ കളിക്കണ്ട സ്വർണം കയ്യിലുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അപ്പോൾ സി.പി.എം അടങ്ങും എന്നിട്ട് കോണ്‍ഗ്രസിനെ കുറ്റംപറയും- മുരളീധരന്‍ പറഞ്ഞു.

അതേ സമയം ‘മോദിയുടെ ഗാരന്‍റി’യിൽ ഊന്നി ലോക്സഭ പ്രചരണം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചു. പ്രധാന മന്ത്രിയുടെ തൃശ്ശൂര്‍ പ്രസംഗം സജീവ ചർച്ചയാക്കും. മോദിയുടെ സന്ദർശനത്തിനു ശേഷം ചേർന്ന നേതാക്കളുടെ യോഗത്തിൽ ആണ് തീരുമാനം. കേന്ദ്ര സർക്കാർ നേട്ടം ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനുള്ള മികച്ച പ്രയോഗം എന്നാണ് സംസ്ഥാന ബിജെപിയുടെ വിലയിരുത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*