സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നിന്നാരംഭിച്ച സ്വർണ്ണക്കപ്പ് വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര കോട്ടയത്ത് വൻ വരവേൽപ്പ്..
ദക്ഷിണേന്ത്യയിലെ ആദ്യ പെൺ പള്ളിക്കൂടമായ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8.45 ഓടെയാണ് സ്വർണ കപ്പ് വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര എത്തിയത്.
ബേക്കർ സ്കൂളിലെ എസ്പിസി, എൻസിസി, ഗൈഡ്സ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ യൂണിറ്റുകളും, ആയിരത്തിൽ പരം വിദ്യാർത്ഥികളും ചേർന്നാണ് സ്വീകരണം ഒരുക്കിയത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു, പരീക്ഷാ ഭവൻ ജോയിന്റ് ഡയറക്ടർ ഡോ. സന്തോഷ് ചോലയിൽ എന്നിവർ ചേർന്ന് സ്വർണ്ണക്കപ്പിനെ വരവേറ്റു.
തുടർന്ന് നൂറുകണക്കിന് ഹൈഡ്രജൻ ബലൂണുകളും പറത്തി വിട്ടു കൊണ്ടാണ് ഘോഷയാത്രയെ യാത്രയാക്കിയത്.
ജനുവരി 4 മുതൽ 8 വരെ കൊല്ലത്തു നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലേക്കാണ് 117.5 പവൻ തൂക്കം വരുന്ന സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര നടക്കുന്നത്..

Be the first to comment