1500 വർഷം പഴക്കം; യുദ്ധത്തിനിടെ ഗാസയിൽ നിന്നും സൈനികർക്ക് ലഭിച്ചത് എണ്ണ വിളക്ക്

പലസ്തീൻ- ഇസ്രയേല്‍ യുദ്ധം അവസാനമില്ലാതെ തുടരുകയാണ്. ഈ യുദ്ധത്തിനിടെ ഗാസയിൽ നിന്നും 1500 വര്‍ഷം പഴക്കമുള്ള ബൈസന്‍റൈന്‍ കാലഘട്ടത്തിലെ ഒരു വിളക്ക് ലഭിച്ചു. ഇസ്രയേലിന്‍റെ റിസര്‍വ് സൈനികർക്കാണ് വിളക്ക് ലഭിച്ചത്. ഇതിന്റെ ആകൃതി കണ്ട് കൗതുകം തോന്നിയ ഇവർ അതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നെതന്യാഹു മെൽചിയോർ, അലോൺ സെഗേവ് എന്നീ സൈനികർക്കാണ് ഈ അപൂർവമായ വിളക്ക് കിട്ടിയത്. ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഇവർ പുരാവസ്തു വിദഗ്ദര്‍ക്ക് വിളക്ക് കൈമാറി.

ബൈസന്‍റൈൻ കാലത്ത് ചന്ദനം ഉപയോഗിച്ച് കത്തിക്കാനാണ് ഈ വിളക്ക് ഉപയോഗിച്ചിരുന്നത്. അഞ്ച്, ആറ് നൂറ്റാണ്ടുകളിലായിരിക്കാം ഇത് നിർമിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*