പുന്നമടയിൽ കുതിച്ച് പാഞ്ഞ വിയപുരം ചുണ്ടൻ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു.

പുന്നമടക്കായലിനെ ആവേശക്കായലാക്കിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വിയപുരം ചുണ്ടൻ അറുപത്തിയൊൻപതാമത് നെഹ്രുട്രോഫി കരസ്ഥമാക്കിയത്.ഇതാദ്യമായാണ് വിയപുരം ചുണ്ടൻ നെഹ്റു ട്രോഫിയിൽ മുത്തമിടുന്നത്.പള്ളാത്തുരുത്തി ബോട്ട് ക്ലബിനിത് തുടർച്ചയായ നാലാം കിരീടമാണ്.ടൗൺ ബോട്ട് ക്ലബ് കുമരകം തുഴഞ്ഞ ചമ്പക്കുളം രണ്ടാമതായി ഫിനിഷ് ചെയ്തു.യു ബി സി കൈനകരിയുടെ നടുഭാഗത്തിനാണ് മൂന്നാം സ്ഥാനം.പോലീസ് ബോട്ട് ക്ലബ് തഴഞ്ഞ മഹാദേവി കാട് കാട്ടിൽ തെക്കേതിലിനാണ് നാലാം സ്ഥാനം.

Be the first to comment

Leave a Reply

Your email address will not be published.


*