കൊക്കപ്പുഴു ബാധ കുട്ടികളില്‍ കാണാറുണ്ട്. രോഗതീവ്രതയും കുട്ടിയുടെ ആരോഗ്യനിലയും അനുസരിച്ചാണ് ലക്ഷണങ്ങള്‍. കൊക്കപ്പുഴുവിന്റെ എണ്ണം കുറവാണെങ്കില്‍ ആരോഗ്യവാനായ കുട്ടിയില്‍ യാതൊരു ലക്ഷണവും കാണില്ല. രക്തക്കുറവാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇവ ചെറുകുടലിന്റെ ഭിത്തികളില്‍ ഒട്ടിപ്പിടിച്ചിരിക്കുകയും ഒരു ദിവസം ഏതാണ്ട് 0.013 0.2 മില്ലിഗ്രാം രക്തം കുടിക്കുകയും ചെയ്യുന്നു എനാണ് നിഗമനം.
ക്ഷീണം, വിളര്‍ച്ച എന്ന ലക്ഷണങ്ങളും ഒപ്പമുണ്ടാകും. ഇവിടെ ഇതിനുള്ള ചികിത്സക്കൊപ്പം കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യണം. അയേണ്‍/ ഫെറസ് സള്‍ഫേറ്റ് മരുന്നുകളും നല്ല പോഷകാഹരങ്ങളും നല്‍കണം. ചിലര്‍ അസഹ്യമായി ചൊറിച്ചിലില്‍ നിന്ന് ആശ്വാസത്തിന് മണ്ണെണ്ണ പോലുള്ള ദ്രാവകങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇത് അപകടമാണ്. താത്കാലിക ശമനത്തിന് വെളിച്ചെണ്ണയില്‍ ചെറുനാരങ്ങാനീര് ചാലിച്ചുപയോഗിക്കാം. അലോവേര ജെല്ലും ഉപയോഗിക്കാവുന്നതാണ്.

Be the first to comment