മുദ്രാവാക്യം വിളികളോടെ കോൺഗ്രസ് എംപിമാർ രാഹുലിനെ സ്വാഗതം ചെയ്തു.പാർലമെന്റിലെത്തിയ രാഹുൽ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ വണങ്ങി.രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഇന്നു രാവിലെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ, കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചത്

Be the first to comment