മൂന്നാർ ​ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ.

മൂന്നാർ ​ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ, യാത്ര വേണ്ടെന്ന് അധികൃതർ.ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഇവിടെ റോഡിന്റ വീതി കൂട്ടിയിരുന്നു. ഇതിന്റ ഭാഗമായി പാറപൊട്ടിക്കുകയും മണ്ണ്  നീക്കം ചെയ്തു.

കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. രാവിലെയോടെയാണ് റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡിൽ പതിച്ചത്. ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ ഏഴു മണിയോടെയാണ് കൊച്ചി-ധനുഷ്കോടി ദേശിയ പാതയിലെ ഗ്യാപ്പ് റോഡിൽ മണ്ണിടിച്ചലുണ്ടായത്. സമീപത്തെ മലയിടിഞ്ഞ് പാറക്കല്ലടക്കം റോഡിൽ പതിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മൂന്നാറിലേക്കുള്ള പ്രധാന പാതയാണിത്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഇവിടെ റോഡിന്റ വീതി കൂട്ടിയിരുന്നു. ഇതിന്റ ഭാഗമായി പാറപൊട്ടിക്കുകയും മണ്ണ്  നീക്കം ചെയ്തു. ഇതേ തുടർന്നാണ് ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ വർഷവും മണ്ണിടിച്ചൽ ഉണ്ടായതോടെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇപ്പോൾ റോഡിന്റ വീതി കൂട്ടൽ പണികൾ കഴിഞ്ഞെങ്കിലും മഴക്കാലത്ത് മണ്ണിടിച്ചിൽ തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*