പത്തനംതിട്ട അപകടം; ഡ്രൈവർമാർ ഉൾപ്പെടെ 3 പേരുടെ നില ഗുരുതരം; കാറും ബസും അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍
എട്ട് പേർ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലാണ്. ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
പത്തനംതിട്ടയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ നില ഗുരുതരം. ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരാണ് ഗുരുതരാവസ്ഥയിലുള്ളത്. കാറിലേക്ക് കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. കാറിലിടിച്ചതിന് ശേഷം അവിടെ നിന്ന് നിയന്ത്രണം വിട്ട് പള്ളിയുടെ മതിലിൽ ഇടിക്കുകയായിരുന്നു. കമാനത്തിലേക്ക് ഇടിച്ചുകയറിയാണ് വാഹനം നിന്നത്. പരിക്കേറ്റ 8 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആർടിസി ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബസിന്റെ മുൻവശത്ത് ഒരു സ്ത്രീ ഉണ്ടായിരുന്നു. കോന്നി സ്വദേശിയായ ഷൈലജ എന്നാണ് പ്രാഥമിക വിവരം. ഇവരുടെ ശരീരത്തിൽ കമാനത്തിലെ കോൺക്രീറ്റ് കമ്പികൾ കുത്തിക്കയറിയിട്ടുണ്ട്. അവർക്ക് ഗുരുതരമായി മുറിവേറ്റു എന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇവർ ചികിത്സയിലാണ്.
എട്ട് പേർ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലാണ്. ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ ഒരാൾ കെഎസ്ആർടിസി ഡ്രൈവർ ആണ്. തിരുവനന്തപുരതേക്ക് പോയ ബസ് ആണ്. കാറും ബസും അമിത വേഗത്തിലായിരുന്നവെന്ന് നാട്ടുകാർ പറയുന്നു.

Be the first to comment