India

ബി ജെ പി പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 സീറ്റ് പദ്ധതി യാഥാര്‍ത്ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അമേഠിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പില്‍ ബി ജെ പി 100 […]

Keralam

ജെ സി എൽ : കോട്ടയം ജില്ലാ ടീമിൻ്റെ ജേഴ്സി റിലീസ് ചെയ്തു

ജെ സി എൽ : കോട്ടയം ജില്ലാ ടീമിൻ്റെ ജേഴ്സി റിലീസ് ചെയ്തുതിരുവനന്തപുരത്ത് നടക്കുന്ന ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ പങ്കെടുക്കുന്ന കോട്ടയം പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ടീമിന്റെ (കോട്ടയം ഈഗിൾസ്) ജേഴ്‌സി റിലീസ് ചെയ്തു.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥികളായ തോമസ് ചാഴികാടനും, […]

Achievements

എൻ കെ കുര്യന് അവാർഡ്

എൻ കെ കുര്യന് അവാർഡ് രാജ്യത്തെ പ്രമുഖ കാര്‍ഷിക ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎആര്‍ഐ-IARI) ഏര്‍പ്പെടുത്തിയ ഇന്നവേറ്റിവ് ഫാര്‍മര്‍ അവാര്‍ഡ് 2024 ന് മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍ കെ കുര്യൻ അർഹനായി. മാര്‍ച്ച് ഒന്നിനാണ് പുരസ്‌കാരം നല്‍കുക. 1905 മുതല്‍ ബിഹാറിലെ പുസ […]

Keralam

വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം

വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം; ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ആലപ്പുഴ കാട്ടൂരിൽ 13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് മാർച്ച്‌ നടത്തി. അധ്യാപകർ ശരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. […]

Keralam

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്.

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്. ഇന്നും നാളെയും (2024 ഫെബ്രുവരി 19 & 20 ) എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C […]

Keralam

ടി പി ചന്ദ്രശേഖർ വധക്കേസിൽ ഹൈക്കോടതി വിധി കൃത്യമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ടി പി ചന്ദ്രശേഖർ വധക്കേസിൽ ഹൈക്കോടതി വിധി കൃത്യമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒരു ദൃക്സാക്ഷി പോലും ഇല്ലാതിരുന്ന കേസിൽ പൊലീസ് നടത്തിയ അന്വേഷണം അഭിമാനകരമാണ് ഈ കേസിൽ നിന്ന് കേരളം പഠിക്കേണ്ട ചില കാര്യങ്ങളുണ്ട് പി മോഹനനെ വെറുതെ വിട്ട വിഷയത്തിൽഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലയെന്നും […]

Health

തിരുവനന്തപുരം: വേനൽ വരവറിയിക്കും മുൻപ് തന്നെ തീച്ചൂളയായി കേരളം. ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും താപനില കുതിച്ചുയരുന്ന സ്ഥിതിവിശേഷമാണുള്ളത്. പകൽ താപനില 40.5 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നു. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് സ്ഥാപിച്ചിട്ടുള്ള ഓട്ടമേറ്റഡ് കാലാവസ്ഥാ മാപിനികളിൽ നിന്ന് ലഭ്യമായ വിവരമനുസരിച്ച് തൃശൂർ അതിരപ്പിള്ളിയിൽ 40.5 ഡിഗ്രിയും പത്തനംതിട്ടയിലെ […]

Festivals

ഏഴര പൊന്നാനകളുടെ അകമ്പടിയോടെ എത്തിയ ഏറ്റുമാനൂരപ്പനെ തൊഴുത് ദർശന പുണ്യം നേടി പതിനായിരങ്ങൾ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം ഭക്തിസാന്ദ്രമായി. ഒരാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെ എത്തുന്ന ഏറ്റുമാനൂരപ്പനെ ഒരു നോക്കു കാണാൻ ഇന്നലെ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ജനലക്ഷങ്ങളായിരുന്നു. രാത്രി പതിനൊന്നരയോടെ ശ്രീകോവിലിൽ നിന്ന് ഭഗവാനെ എഴുന്നള്ളിച്ച് പുഷ്പാലംകൃതമായ ആസ്ഥാനമണ്ഡപത്തിലെ പിഠത്തിൽ പ്രതിഷ്ടഠിച്ചു. തുടർന്നു തന്ത്രി കണ്ഠര് രാജീവരുടെ […]

Gadgets

ഐഫോൺ ,ചരിത്രത്തിൽ ആദ്യമായി വമ്പൻ മാറ്റം…

സ്‍മാർട്ട്ഫോൺ വിപണിയിൽ സാംസങിനോട് നേരിട്ട് ഏറ്റുമുട്ടാൻ കഴിവുള്ള കമ്പനികളിൽ ഒന്നാണ് ആപ്പിൾ ഐഫോൺ. സാംസങ് വൈവിധ്യമാർന്ന സെഗ്‌മെന്റുകളിൽ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് മാർക്കറ്റ് പിടിക്കുമ്പോൾ പലപ്പോഴും ആപ്പിളിന് ബ്രാൻഡ് മൂല്യം വലിയൊരു തടസമാണ്. എങ്കിലും തങ്ങളുടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ നല്ല ഫോണുകൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധരാണ് അവർ. അതിനായി പുറത്തിറക്കിയ […]

Banking

സ്വര്‍ണ വില പിടിവിടുന്നു; കുതിക്കുന്നത് റെക്കോര്‍ഡിലേക്ക്…

കൊച്ചി: വിപണിയില്‍ ആശങ്ക പരത്തി സ്വര്‍ണ വില കുതിക്കുന്നു. ആഗോള വിപണിയിലെ സാഹചര്യം പ്രതിസന്ധി നിറഞ്ഞതോടെയാണ് കേരളത്തിലും സ്വര്‍ണത്തിന് വിലയേറുന്നത്. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത എന്ന് വിലയിരുത്തപ്പെടുന്നു. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ വൈകാതെ വാങ്ങുകയോ ബുക്ക് ചെയ്യുന്നതോ ഉചിതമാകുംഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും […]