മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന് പാലക്കാട് ഐഐടിയിലെ ഗവേഷകസംഘം
മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന് പാലക്കാട് ഐഐടിയിലെ ഗവേഷകസംഘം. ആദ്യഘട്ടത്തില്‍ ഗോമൂത്രം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചു. കണ്ടെത്തലുകള്‍ ‘സെപ്പറേഷൻ ആൻഡ് പുരിഫിക്കേഷൻ ടെക്നോളജി’ എന്ന ഓണ്‍ലൈൻ ജേണലില്‍ പ്രസിദ്ധപ്പെടുത്തി. പിന്നാലെ മനുഷ്യമൂത്രം ഉപയോഗിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് സംഘം. 20,000 രൂപവരെയാണ് ഈ പരീക്ഷണത്തിനായി ചെലവിട്ടത്. വാണിജ്യാടിസ്ഥാനത്തില്‍ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല. […]
