Local

കോട്ടയം ബേക്കർ സ്കൂൾ കവർച്ച – മോഷ്ടാക്കൾ പിടിയിൽ

സ്കൂളിൽ എത്തിച്ച് തെളിവെടുത്തു.കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ മോഷണം നടത്തിയ രണ്ടു പേർ കോട്ടയം വെസ്റ്റ് പൊലീസിന്റെ പിടിയിലായി. കൊല്ലം സ്വദേശികളായ സുധിദാസ്, വിനോജ് എന്നിവരെയാണ് പൊലീസ് കൊല്ലത്ത് എത്തി പിടികൂടിയത്.ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് പ്രതികളെ സ്കൂളിൽ എത്തിച്ച് തെളിവെടുത്തത്.മോഷണം നടത്തിയ രീതി […]

India

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്‌ഠാചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും.

18ന് ശ്രീരാമ വിഗ്രഹം ‘ഗര്‍ഭഗൃഹ’ത്തില്‍ പ്രതിഷ്ഠിക്കും.ജനുവരി 22ന് ഉച്ചയ്‌ക്ക് 12.20നാണ് പ്രാണപ്രതിഷ്‌ഠയെന്നും ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്ബത് റായ് അറിയിച്ചു. മൈസൂര്‍ സ്വദേശിയായ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ കൊത്തിയെടുത്ത മൂര്‍ത്തിയെ ആണ് പ്രതിഷ്‌ഠിക്കുക. വാരണാസിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡാണ് പ്രാണപ്രതിഷ്‌ഠയ്‌ക്കുള്ള മുഹൂര്‍ത്തം കുറിച്ചത്. ചടങ്ങുകളുടെ […]

India

അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ ശിലാസ്ഥാപനം മെക്ക ഇമാം നിര്‍വഹിക്കും

രാജ്യത്തെ തന്നെ ഏറ്റവും വലിയ മുസ്ലിം പള്ളിയായിരിക്കും ഇതെന്നും ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ ഇവിടെ സ്ഥാപിക്കുമെന്നും ഷെയ്‌ക്ക് അറിയിച്ചു. 21 അടി ഉയരവും 36 അടി വീതിയുമുള്ള ഖുറാനാണ് മസ്ജിദില്‍ സ്ഥാപിക്കുന്നത്. ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് 2020 ജൂലൈ 29ന് സ്ഥാപിച്ചെങ്കിലും മസ്ജിദ് നിര്‍മ്മാണം ഇതുവരെ […]

General

മഹാകവി കുമാരനാശാൻ അന്തരിച്ചിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട്

മലയാള കവിതയുടെ കാല്‍പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയായിരുന്നു കുമാരനാശാൻ. 1873 ഏപ്രില്‍ 12-ന്‌ ചിറയിൻകീഴ്‌താലൂക്കില്‍പെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. 1891-ല്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയതാണ് കുമാരനാശാന്‍റെ ജീവിതത്തിലെ വഴിത്തിരിവ്. സംസ്കൃതഭാഷ, ഇംഗ്ലീഷ്‌ ഭാഷ പഠനമുള്‍പ്പെടെ പലതും നേടിയെടുത്തത് ആ കണ്ടുമുട്ടലിലൂടെയായിരുന്നു. ഡോ. പല്‍പ്പുവിന്‍റെ […]

Keralam

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും.

വൈകിട്ട് 6.30ന് നെടുമ്ബാശേരിയിലെത്തുന്ന പ്രധാനമന്ത്രി 6.40ന് ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മേയര്‍ അഡ്വ.എം അനില്‍കുമാര്‍, ജില്ലാ കലക്ടര്‍ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിക്കും.രാത്രി 7.10ന് എറണാകുളത്ത് മോദി റോഡ്‌ഷോ നടത്തും. റോഡ് ഷോ എംജി റോഡില്‍ കെപിസിസി ജങ്ഷനില്‍ നിന്ന് […]

Achievements

ലോകത്തെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുക്കപ്പെട്ട് ബസുമതി അരി.

ലോകത്തെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള ബസുമതി അരി. ജനപ്രിയ ഫുഡ് ആന്റ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് അറ്റ്ലസ് നടത്തുന്ന 2023-24 വര്‍ഷാവസാന അവാര്‍ഡുകളുടെ ഭാഗമായാണ് ഈ അംഗീകാരം. ബസുമതിക്ക് പിന്നാലെ ഇറ്റലിയില്‍ നിന്നുള്ള അര്‍ബോറിയോ അരിയും പോര്‍ച്ചുഗലില്‍ നിന്നുള്ള കരോലിനോ അരിയും യഥാക്രമം […]

Banking

അക്കൗണ്ടിൽ മിനിമം ബാലൻസ് എത്ര വേണം?

രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. എന്നാൽ ഉപഭോക്താവിനെ അറിയിക്കാതെയോ, നെഗറ്റീവ് ബാലൻസ് വരുത്തികൊണ്ടോ പിഴ ഈടാക്കാൻ കഴിയില്ല. ഉപയോക്താക്കൾ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. സീറോ […]

Local

പാലാ പയപ്പാറിൽ നിയന്ത്രണം വിട്ട ലോറി റോഡരികിലെ തെങ്ങിലും, ഇലക്ട്രിക് പോസ്റ്റിലുമിടിച്ച് നടന്ന അപകടത്തിൽ ഡ്രൈവർ മരിച്ചു.

കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് പ്ലാംപറമ്പിൽവീട്ടിൽ ചാക്കോയാണ് മരിച്ചത്.ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ചിങ്ങവനം എഫ് സി ഐ ഗോഡൗണിൽ നിന്നും അരിയുമായി അറക്കുളത്തേക്ക് പോകും വഴി ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി ഇടിച്ച് മഞ്ഞക്കുന്നേൽ മാത്തുക്കുട്ടിയുടെ വീടിന്റെ മതിലും തകർന്നു .ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു .ഗുരുതരമായ […]

Keralam

മകരജ്യോതിക്കൊരുങ്ങി ശബരിമല; ദർശനത്തിനായി10 വ്യൂ പോയിന്റുകൾ

പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനവും പരിസരവും ഒരുങ്ങി. തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകും എന്നാണ് […]

Keralam

ജിയോയിലും എയര്‍ ടെലില്ലും ‘അണ്‍ ലിമിറ്റഡ് 5ജി ഇനിയില്ല’

ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന അണ്‍ലിമിറ്റഡ് 5ജി ഡാറ്റ പ്ലാനുകള്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും പിന്‍വലിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 2024 പകുതിയോടെ 4ജി നിരക്കുകളെക്കാള്‍ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകള്‍ക്ക് കമ്പനികള്‍ ഈടാക്കി തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. അനലിസ്റ്റുകളെ ഉദ്ധരിച്ച് എക്കോണമിക് ടൈംസാണ് ഇതെക്കുറിച്ച് റിപ്പോര്‍ട്ട് […]