General Articles

1500 വർഷം പഴക്കം; യുദ്ധത്തിനിടെ ഗാസയിൽ നിന്നും സൈനികർക്ക് ലഭിച്ചത് എണ്ണ വിളക്ക്

പലസ്തീൻ- ഇസ്രയേല്‍ യുദ്ധം അവസാനമില്ലാതെ തുടരുകയാണ്. ഈ യുദ്ധത്തിനിടെ ഗാസയിൽ നിന്നും 1500 വര്‍ഷം പഴക്കമുള്ള ബൈസന്‍റൈന്‍ കാലഘട്ടത്തിലെ ഒരു വിളക്ക് ലഭിച്ചു. ഇസ്രയേലിന്‍റെ റിസര്‍വ് സൈനികർക്കാണ് വിളക്ക് ലഭിച്ചത്. ഇതിന്റെ ആകൃതി കണ്ട് കൗതുകം തോന്നിയ ഇവർ അതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നെതന്യാഹു മെൽചിയോർ, […]

Keralam

കെഎസ്ആർടിസി സിറ്റി ബസുകളിൽ ഇനി ഓൺലൈൻ പണമിടപാട്

ഓൺലൈൻ പണമിടപാട് നടത്താൻ ഒരുങ്ങി കെഎസ്ആർടിസി സിറ്റി ബസുകൾ. ആദ്യഘട്ടമെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്‍റ് ടു പോയിന്‍റ് സർവീസുകളിലും ഡിസംബർ 28 മുതൽ പരീക്ഷണാർഥം ഓൺലൈൻ പണമിടപാട് ആരംഭിക്കും. യാത്രക്കാർക്ക് ബസ് സമയ വിവരങ്ങൾ […]

Keralam

പ്രശസ്ത തമിഴ്‌നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് ചെന്നൈയില്‍ അന്തരിച്ചു.

സ്വകാര്യ ആശുപത്രിയില്‍ കോവിഡിന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 71 വയസ്സായിരുന്നു കടുത്ത ന്യൂമോണിയബാധയെ തുടര്‍ന്ന് ചൊവ്വാഴ്ച വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിരിക്കുകയായിരുന്നു. പിന്നീട് കോവിഡും സ്ഥിരീകരിക്കുകയായിരുന്നു. 1979 ല്‍ ഇരിക്കും ഇളമൈ എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറിയ അദ്ദേഹം പിന്നീട് 90 കളില്‍ […]

Keralam

കോവിഡിൽ കേരളത്തിന് ആശ്വാസം, ഇന്നലെ സ്ഥിരീകരിച്ചത് 32 .പുതിയ കേസുകൾ.

കോവിഡിൽ കേരളത്തിന് ആശ്വാസം. കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം  കർണാടകയിൽ കോവിഡ് കേസുകൾ കൂടുകയാണ്. ഇന്നലെ 92 കേസുകൾ റിപ്പോർട്ട്‌ ചെയ്തു. തമിഴ്നാട്ടിൽ 4പേർക്ക് കൊവിഡ് […]

Keralam

സ്വര്‍ണവിലയില്‍ വര്‍ധന.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നതോടെ വില 46,720 രൂപയായി. ഒരു ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,840 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ 24 മണിക്കൂറിനിടെ സ്വര്‍ണം ഔണ്‍സിന് 0.55 ശതമാനമാണ് വര്‍ധിച്ചത്. നിലവില്‍ ഔണ്‍സിന് 2,064.19 […]

Environment

സുനാമി ദുരന്തത്തിന് ഇന്ന് 19 വയസ്.

2004 ഡിസംബര്‍ 26 ന് ഉണ്ടായ സുനാമി ദുരന്തത്തില്‍ ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നായി രണ്ടര ലക്ഷം പേര്‍ക്കാണ് ജീവൻ നഷ്ടമായത്. 2004 ഡിസംബര്‍ 26ന് പ്രാദേശിക സമയം 7.59നാണ് മരണ തിരമാലകള്‍ക്ക് രൂപം കൊടുത്ത ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ […]